Wednesday, October 10, 2007

കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...

പത്താം തരം മലയാളം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയത്‌.
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...
നളചരിതം ആട്ടക്കഥയെ ആസ്പദമാക്കി തയ്യാറാക്കിയ നാടകം
ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്‌കാസര്‍കോട്‌
പി ഒ ഉദുമ.
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...
രംഗം 1
യവനിക ഉയരുമ്പോള്‍ സ്റ്റേജിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിരീടധാരികളായ നാലു പേര്‍ കടന്നു വരുന്നു. ദേവേന്ദ്രന്‍, വരുണന്‍, അഗനി, യമന്‍ എന്നിവരാണവര്‍.
ദേവേന്ദ്രന്‍: ഹലോ ആരിത്‌ മിസ്റ്റര്‍ യമനോ? ആഹാ കൂടെ മി. വരുണനും അഗ്നിയുമുണ്ടല്ലോ. എങ്ങോട്ടാണ്‌ എല്ലാവരും സുന്ദരക്കുട്ടപ്പന്മാരായിട്ടാണല്ലോ യാത്ര.
അഗ്നി: അതൊക്കെയുണ്ട്‌. അല്ല താങ്കളെങ്ങോട്ടാണ്‌? പുതിയ ജീന്‍സും ടീ ഷര്‍ട്ടുമൊക്കെ ധരിച്ചിട്ടുണ്ടല്ലോ.
വന്ദ്രന്‍: അതേയ്‌ നമ്മുടെ ഭൂമിയില്‌ ഇന്നൊരു വെഡ്ഡിംഗ്‌ കോംപേറ്റെഷന്‍ നടക്കുന്നുണ്ട്‌. അതില്‍ പങ്കെടുക്കാനാണ്‌ യാത്ര.
വരുണന്‍: ( പരിഭ്രമിച്ചുകൊണ്ട്‌ ) ഭൂമിയിലെ ബ്യൂട്ടിക്വീന്‍ ദമയന്തിയുടെ കല്യാണത്തിനാണോ പോകുന്നത്‌?
ഇന്ദ്രന്‍: കറക്ട്‌, ആ... ഞാനവളുടെ ഫോട്ടോ കണ്ടിട്ടുണ്ട്‌. അല്ലാ എന്താണ്‌ വരുണനല്‍പം ഞെട്ടിയെന്നു തോന്നുന്നല്ലോ?
വരുണന്‍: ഏയ്‌ ഞെട്ടിയിട്ടൊന്നുമില്ല. ഞങ്ങളും അങ്ങോട്ടുള്ള വഴിയാ.
യമന്‍: അപ്പോള്‍ നമ്മളെല്ലാവരും അങ്ങോട്ടുള്ള വഴിയാണല്ലേ?
ഇന്ദ്രന്‍: അതെ(നാലു പേരും പോകുന്നു. പശ്ചാത്തലത്തില്‍ പാട്ട്‌ ദമയന്തി പാസ്‌ ആവോ...
രംഗം 2
മഹാരാജാവ്‌ ഭീമന്റെ രാജകൊട്ടാരത്തിലെ ഓഡിറ്റോറിയം. വേദിയിലെ കസേരകളില്‍ നിരന്നിരിക്കുന്ന രാജാക്കന്മാര്‍. അക്കൂട്ടത്തില്‍ ദേവേന്ദ്രനും കൂട്ടരുമുണ്ട്‌.
ഇന്ദ്രന്‍: എന്താ ചടങ്ങ്‌ സ്റ്റാര്‍ട്ട്‌ ചെയ്യാത്തെ. എനിക്കവളെ കാണാന്‍ കൊതിയായി.
അഗ്നി: (പരവേശത്തോടെ ) ഓ...എന്തൊരു ചൂടായിത്‌. ആ ഏ സി യൊന്ന്‌ ഓണ്‍ ചെയ്തേ.
വരുണന്‍: ഇതു ശരിക്കുള്ള ചൂടുതന്നെയാണോടോ, അതോ... അല്ലാ അതാരാ ആ സൈഡിലെ ചെയറിലിരിക്കുന്ന ആ ഹാന്‍സം യംഗ്‌ മാന്‍.യമന്‍: യൂ ഡോണ്‍നോ, അതേ അത്‌ നമ്മുടെ നളനാ...ഹോ എന്തൊരു തേജസ്സാ മുഖത്ത്‌.
എല്ലാവരും: അതു ശരിയാ.( ഇന്ദ്രന്റെ പോക്കറ്റിലെ മൊബെയില്‍ഫോണ്‍ ചിലക്കുന്നു. കോമളവല്ലി താമരവല്ലി എന്ന റിംഗ്‌ ടോണ്‍)
ഇന്ദ്രന്‍: ജസ്റ്റെ മിനിറ്റ്‌. ഹലോ... എന്താ രംഭേ...ങ്ങേ...നമ്മുടെ ഗുരു ബൃഹസ്പതിക്ക്‌ അറ്റാക്കെന്നോ...സാരമില്ല നമ്മുടെ മെഡിക്കല്‍ കോളേജില്‍ അഡിമിറ്റ്‌ ചെയ്താല്‍ മതി. ഓ കെ ശരി.
മഹാരാജാവ്‌ ഭീമന്‍ പ്രവേശിക്കുന്നു.
ഭീമന്‍ : ( പുഞ്ചിരിയോടെ ) റസ്പക്റ്റഡ്‌ കിങ്ങ്സ്‌, ക്വൂന്‍സ്‌ ആന്റ്‌ പ്രന്‍സസ്‌,എന്റെ ഒരേയൊരു ഡോട്ടര്‍ ദമയന്തിയുടെ സ്വയംവരമാണിന്ന്‌. നിങ്ങളെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തില്‍ ഞാന്‍ വെരി വെരി ഹാപ്പിയാണ്‌. അപ്പോള്‍ ചടങ്ങുകള്‍ തുടങ്ങട്ടെ.
( ഈ സമയം കൊട്ടാരത്തില്‍ നിന്നും സര്‍വാഭരണവിഭൂഷിതയായി, അംഗലാവണ്യവതിയായി, ദമയന്തി മെയ്ക്കപ്പോടെ ഫ്രണ്ട്സിനാല്‍ അനുപ്രയാതയായി കടന്നുവരുന്നു. പശ്ചാത്തലത്തില്‍ പെണ്ണെ പെണ്ണെ നിന്‍ കല്യാണമായ്‌... എന്ന ഗാനം. അവള്‍ ഓരോരുത്തരുടെ അടുത്തേക്ക്‌ ചെല്ലുന്നു. അപ്പോള്‍ ഇന്ദ്രന്‍ അഗ്നിയോട്‌ : ദമയന്തി ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ സുന്ദരിയാണല്ലോ...
അഗ്നി: അതു പിന്നെ പറയാനുണ്ടോ... മിസ്‌ യൂണിവേഴ്സലല്ലേ അവള്‍.( ദമയന്തി ദേവേന്ദ്രന്റെ അടുത്തെത്തുന്നു )
ഇന്ദ്രന്‍: എന്താ ദമയന്തി ഒരു മൈന്റ്‌ ഇല്ലാത്തത്‌.( ദമയന്തി മുഖം തിരിച്ചുകൊണ്ട്‌ പോകുന്നു. ഇഷ്ടമല്ലെടാ...എന്ന പാട്ട്‌ പശ്ചാത്തലത്തില്‍.)
(ഓരോരുത്തരുടെ അടുത്തും എത്തുന്ന ദമയന്തി അവരെയൊന്നും ഇഷ്ടപ്പെടാതെമുഖം തിരിക്കുന്നു. കുറച്ചപ്പുറത്ത്‌ നളനെ കാണുമ്പോള്‍ അവളുടെ മുഖം ചുവന്നു തുടുക്കുന്നു. കൈയിലെ വരണമാല്യം താനെ നളന്റെ കഴുത്തിലണിയിക്കുന്നു. ഭീമന്‍ എഴുന്നേല്‍ക്കുന്നു. രണ്ടുപേരേയും അനുഗ്രഹിക്കുന്നു.) ഭിമന്‍: പ്രിയമുള്ളവരെ ഈ വെഡ്ഡിംഗ്‌ കോംപേറ്റെഷനില്‍ നളനെയാണ്‌ എന്റെ മകള്‍ ദമയന്തി സ്വീകരിച്ചിരിക്കുന്നത്‌. നിങ്ങളെല്ലാവരും തന്നെ ഈ സന്തോഷത്തില്‍ പങ്കു ചേരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ( എല്ലാവരും സദ്യയുണ്ണാന്‍ പോകുന്നു. ഭക്ഷണം കഴിഞ്ഞ്‌ നിരാശയോടെ ഇന്ദ്രനും കൂട്ടരും പല്ലിടകുത്തിക്കൊണ്ട്‌ വരുന്നു. പശ്ചാത്തലത്തില്‍ മറക്കാം എല്ലാം മറക്കാം എന്ന ഗാനം.)ഇന്ദ്രന്‍: മി. ഭീമന്‍, ഞങ്ങള്‍ പോകുകയാണ്‌ ടൈം തീരെയില്ല.
ഭീമന്‍: ഓകെ അങ്ങനെയാകട്ടെ. എപ്പോഴെങ്കിലും ഈ വഴിയൊക്കെ വരണം
വരുണന്‍: തീര്‍ച്ചയായും ഞങ്ങള്‍ വരുന്നുണ്ട്‌.
അഗ്നി: എന്നാല്‍ സമയം കളയുന്നില്ല, ഞങ്ങള്‍ പോകുന്നു. ബൈ സീ യൂ.
രംഗം 3
( ആകാശ യാത്രയില്‍ നാലു പേരും )
ഇന്ദ്രന്‍ : ഒന്നു മില്ലെങ്കിലും സദ്യ ഗംഭീരമായിരുന്നു. ആ...അഗ്നി: എന്നാലും ഞാനാ സുന്ദരിപ്പെണ്ണിനെ ആഗ്രഹിച്ചിരുന്നു. എന്റെയൊരു കഷ്ടകാലം.
വരുണന്‍: എന്തെല്ലാം എന്തെല്ലാം മോഹങ്ങളായിരുന്നുഎന്തെല്ലാം എന്തെല്ലാം ആശകളായിരുന്നു യമന്‍: പോയത്‌ പോയി. ഇനി പറഞ്ഞിട്ടെന്താ കാര്യം.
മിടുക്കുള്ളവരങ്ങനാ.
ഇന്ദ്രന്‍ : എന്നാലും അവളൊരു പെണ്ണു തന്നെയായിരുന്നു.
അഗനി : സാരമില്ലനിയാ, നമുക്കു വേറെ കൈ നോക്കാം.
( അകലെ നിന്നും കലി വരുന്നു. മുഖത്ത്‌ പൗഡര്‍ ഇട്ടിട്ടുണ്ട്‌. ഇന്ദ്രനെയും കൂട്ടരെയും കാണുന്നു. )
കലി: ആരിത്‌ മി. ഇന്ദ്രനോ, മി. അഗ്നിയും മി. വരുണനുമൊക്കെയുമുണ്ടല്ലോ ? എവിടെ പോയി വരികയാണ്‌ ?
ഇന്ദ്രന്‍ : അതു പിന്നെ അങ്ങു ദൂരെ ഒരു സ്ഥലം വരെ പോയി വരികയാണ്‌. അല്ലാ താങ്കളെങ്ങോട്ടാണ്‌ പോകുന്നത്‌.
കലി: ഞാന്‍ ഒന്ന്‌ ഭൂമി വരെ പോകുകയാണ്‌. അവിടെ ഇന്നൊരു സ്വയം വരമുണ്ട്‌. സുന്ദരിയും സുശീലയും താമരക്കണ്ണിയുമായ ഭീമ പുത്രി ദമയന്തിയുടേതാണ്‌ സ്വയം വരം. ഞാനവളെ കൂട്ടിക്കൊണ്ട്‌ വരാന്‍ പോകുകയാണ്‌.
അഗ്നി: ( പരിഹാസത്തോടെ )അതെയോ,ആ എന്നിട്ട്‌?
കലി: ഹൊ അവളാരാ മോള്‌ എന്തൊരു സുന്ദരിയാണെന്നോ, നമ്മുടെ ഐശ്വര്യാ റായി പോലും തോറ്റു പോകും.
യമന്‍: ആണോ? അതിശയം തന്നെ എന്നിട്ട്‌? ( എല്ലാവരും അര്‍ഥം വച്ച്‌ ചിരിക്കുന്നു. )
കലി: എന്നിട്ടെന്താ ഞാന്‍ അവിടെ ചെന്ന്‌ അവളെ കൂട്ടിക്കൊണ്ട്‌ വരും. എന്നെക്കണ്ടാല്‍ തന്നെ മേറ്റ്ല്ലാം മറന്ന്‌ അവള്‍ ഓടി വരും.
ഇന്ദ്രന്‍ : എടോ കലീ, വെള്ളമെല്ലാം ഒഴുകിപ്പോയിട്ട്‌ ഡാം കെട്ടിയിട്ടെന്താ കാര്യം.
കലി: വെള്ളമോ, ഡാമോ (വാ പൊളിക്കുന്നു )
ഇന്ദ്രന്‍ : എടോ ദമയന്തിയുടെ സ്വയം വരമൊക്കെക്കഴിഞ്ഞ്‌ സദ്യയും കഴിച്ച്‌ ഞങ്ങള്‌ തിരിച്ച്‌ വരുന്ന വഴിയാ... നളനെന്ന ഒരു സുന്ദരക്കുട്ടപ്പന്‍ അവളുടെ ഹാര്‍ട്ട്‌ കട്ടെടുത്തടോ.
കലി: എന്ത്‌ രാജകൊട്ടാരത്തില്‍ കോഴിത്തീട്ടമോ...ഓ മൈ ഗോഡ്‌, എന്നാലും എന്റെ ഇന്ദ്രാ താനിങ്ങനെ പാപ്പരാസി ആയിപ്പോയല്ലോടോ, അവള്‌ ഒരു മനുഷ്യപ്പുഴുവിനെക്കെട്ടി. നിങ്ങളൊക്കെ അവിടെ ഇല്ലായിരുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇത്‌ നിങ്ങളൊക്കെ അവിടെയുണ്ടായിട്ട്‌. ആ ധിക്കാരിപ്പെണ്ണ്‌ ഒരു ഹ്യൂമണ്‍ ബോഡിയെ ആണല്ലോ സ്വീകരിച്ചത്‌.
ഇന്ദ്രന്‍ : സാരമില്ലെടോ അവള്‍ക്ക്‌ അവനെ ഇഷ്ടമായി. അതു കൊണ്ട്‌ അവള്‍ അവനെ സ്വീകരിച്ചു. പോട്ടെ.
കലി: ( ഉറഞ്ഞുതുള്ളുന്നു, കണ്ണുകള്‍ ചുവക്കുന്നു, മൂക്ക്‌ വിയര്‍ക്കുന്നു, പല്ലു കടിക്കുന്നു ഹൂ, വിടില്ല ഞാനവളെ.. ആഹാ അത്രയ്ക്കായോ, ധിക്കാരം ഞാന്‍ പൊറുക്കില്ല, വിടില്ല രണ്ടിനേയും ഞാന്‍. എവിടെ പ്പോയാലും ഞാനവരെപ്പിടിക്കും, ഒന്നുകില്‍ അവന്‍ അല്ലെങ്കില്‍ ഞാന്‍. അവരെ ഒന്നിച്ചുകഴിയാന്‍ ഞാനനുവദിക്കില്ല.
അഗ്നി, യമന്‍, വരുണന്‍, ഇന്ദ്രന്‍ (ഒന്നിച്ച്‌) : കൂള്‍ ഡൗണ്‍ കലി കൂള്‍ ഡൗണ്‍ഇ
ന്ദ്രന്‍ : കലീ, ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ ആയാലോ, ഷെയിം ഷെയിം, ഇങ്ങനെയൊന്നും ആവാനെ പാടില്ല. പോട്ടെടോ ഇങ്ങനെ ഇമോഷണലാവാതെ.
കലി : എന്നാലും എന്റെ ഇന്ദ്രാ, ഞാനെത്ര മോഹിച്ചു വന്നതാ,പോയില്ലേ എല്ലാം പോയില്ലേ...
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പ്പോയി....( രംഗം മെല്ലെ ഇരുളുന്നു.)തയ്യാറാക്കിയവര്‍നിഷ പി
ശ്രീലത എ
നിഷ എന്
‍ജ്യോത്സ്ന പി
നീതുഷ എന്‍
രാജി സി ആര്
‍രാധിക ജി കെ
മഞ്ജുള കെ